Skip to main content

അതിക്രമ മുക്ത ദിനാചരണം സംഘടിപ്പിച്ചു

 

         ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും എതിരെയുള്ള അതിക്രമ മുക്ത ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ നിന്നാരംഭിച്ച റാലി ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി ഫ്‌ളാഗ് ഓഫ് ചെയ്തു. സെന്റ്. ആന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍. എസ്. എസ് വിഭാഗവും, ഗവ.നഴ്‌സിഗ് സ്‌കൂളിലെ കുട്ടികളും അണിനിരന്ന റാലി റാലി ജനറല്‍ ആശുപത്രിയില്‍ സമാപിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ്  എ. ഇജാസ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ.വ്യാസ് സുകുമാരന്‍, സെന്റ്. ആന്‍സ് ഗേള്‍സ് എച്ച്. എസ്. എസ് എന്‍. എസ്. എസ് വിഭാഗം മേധാവി മിനിമോള്‍ സൈമണ്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരി എന്നിവര്‍ പങ്കെടുത്തു. 

                                                            (കെ.ഐ.ഒ.പി.ആര്‍-1996/17)

date