Skip to main content

ക്വിസ് മത്സരം 

 

       ഡിസംബര്‍ അഞ്ച് ലോക മണ്ണുദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക ക്വിസ് മത്സരം നടത്തും. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനോടു ചേര്‍ന്നുളള കോണ്‍ഫറന്‍സ് ഹാളില്‍  ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കായാണ് മത്സരം. താത്പര്യമുളള  സ്‌കൂള്‍ അധികൃതര്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികളെ വീതം തെരഞ്ഞെടുത്ത് നവംബര്‍ 27 വൈകുന്നേരം അഞ്ചിനകം മറസൈാേ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയ്ക്കണം. വിജയികള്‍ക്ക് ഡിസംബര്‍ അഞ്ചിന് നടക്കുന്ന യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.  

            (കെ.ഐ.ഒ.പി.ആര്‍-1997/17)

date