Skip to main content
കൃഷിമികവിന് പുരസ്‌കാരം

കൃഷിമികവിന് പുരസ്‌കാരം

രാജ്യാന്തര മില്ലറ്റ് വര്‍ഷത്തോട് അനുബന്ധിച്ചു നടപ്പിലാക്കുന്ന മില്ലറ്റ് കൃഷിയിലെ മികവിനുള്ള ജില്ലാതല പുരസ്‌കാരം ശാസ്താംകോട്ട നെടിയവിള സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് ലഭിച്ചു. 879 വിദ്യാലയങ്ങളെയാണ് പരിഗണിച്ചത് .കൂവരക്, ചോളം, കുതിരവാലി, തിന തുടങ്ങിയവ കൃഷിചെയ്താണ് അംഗീകാരം സ്വന്തമാക്കിയത്. .കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് പ്രഥമ അധ്യാപകന്‍ ടി ആര്‍ സുബുകുമാറിന് പുരസ്‌കാരം കൈമാറി.

date