Skip to main content

ശിശുദിനം: സമ്മാന വിതരണം ഇന്ന് 

 

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജവാഹര്‍ ബാലഭവനും ശിശുക്ഷേമ   സമിതിയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം ഇന്ന് (നവംബര്‍ 26) ഉച്ചകഴിഞ്ഞ് രണ്ടിന് ജവാഹര്‍ ബാലഭവനില്‍ ജോസ് കെ. മാണി എം.പി നിര്‍വ്വഹിക്കും. ജവാഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ ടി. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭ പ്രതിപക്ഷ നേതാവ്  സി. എന്‍. സത്യനേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ അനുഷ കൃഷ്ണ, ജവാഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാടവന ബാലകൃഷ്ണപിള്ള, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. ജി. വാസുദേവന്‍ നായര്‍, ശിശുക്ഷേമസമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്ര സീരിയല്‍ താരം ഐശ്വര്യ രാജീവ് അതിഥി ആയിരിക്കും. ഈ വര്‍ഷത്തെ ശിശുദിന ക്യാമ്പ് രൂപകല്‍പന ചെയ്ത എം ഡി സെമിനാരി സ്‌കൂള്‍ വിദ്യാര്‍ത്ഥി അതുല്‍ എസ് രാജിനെ പരിപാടിയില്‍ ആദരിക്കും. 

                                                              (കെ.ഐ.ഒ.പി.ആര്‍-2000/17)

date