Skip to main content

698 പുതുസംരംഭങ്ങള്‍ സംരംഭകത്വ മുന്നേറ്റവുമായി മുഖത്തല

സംരംഭകത്വ മേഖലയില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ച് മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. 2023-24 സാമ്പത്തിക വര്‍ഷം 698 സംരംഭങ്ങളാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി ആരംഭിച്ചത്.സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായി 27.35 കോടി രൂപയുടെ മൂലധന നിക്ഷേപവും 1213 തൊഴിലവസരങ്ങളും സാധ്യമായി. 171 പുതുസംരംഭങ്ങളോടെ തൃക്കോവില്‍വട്ടം പഞ്ചായത്താണ് ഒന്നാമത്. മയ്യനാട് (153), നെടുമ്പന (140), കൊറ്റങ്കര (125) , ഇളമ്പള്ളൂര്‍ (109) എന്നിവിടങ്ങളില്‍ പുതുസംരംഭങ്ങള്‍ ആരംഭിച്ച് 104.18 ശതമാനം നേട്ടം കൈവരിക്കാനായി.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. സംരംഭകര്‍ക്ക് ആവശ്യമായ വായ്പ, ലൈസന്‍സ്, സബ്സിഡി തുടങ്ങിയവ ഉറപ്പാക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

date