Post Category
സ്‌കോള്‍ കേരള: വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള മുഖേന 2018 -20 ബാച്ചില്‍ ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത്, നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠന കേന്ദ്രം അനുവദിച്ചു. രജിസ്‌ട്രേഷന്‍ സമയത്ത് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ്‌വേഡ് ഇവ ഉപയോഗിച്ച് www.scolekerala.org തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് ഒപ്പ് വാങ്ങണം. ഒന്നാം വര്‍ഷ സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങള്‍ മുഖേന അറിയാം.
പി.എന്‍.എക്‌സ്.4162/18
date
- Log in to post comments