Skip to main content

എസ്.സി പ്രൊമോട്ടര്‍ നിയമനം

 

 

                പട്ടികജാതി വികസന വകുപ്പ് എസ്.സി. പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു പാസ്സായ  18 നും 40 ഇടയില്‍     പ്രായമുള്ള പട്ടികജാതി  വിഭാഗക്കാര്‍ക്കും 40-50 പ്രായപരിധിയിലുള്ള പത്താംക്ലാസ്  പാസ്സായ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം.   ബയോഡാറ്റ,   ജാതിപഞ്ചായത്തില്‍ /മുന്‍സിപ്പാലിറ്റിയില്‍  സ്ഥിരതാമസമാണെന്നുള്ള  പഞ്ചായത്ത് സെക്രട്ടറി/മുന്‍സിപ്പല്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ  യോഗ്യതസാമൂഹ്യ  പ്രവര്‍ത്തകരാണെങ്കില്‍     റവന്യു അധികാരിയില്‍ നിന്നുള്ള  സാക്ഷ്യപത്രം എന്നിവ സഹിതം ഡിസംബര്‍ 8 വരെ ജില്ല പട്ടിക ജാതി   വികസന ഓഫീസര്‍ക്ക്    അപേക്ഷ നല്‍കാം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, പൊഴുതന, വേങ്ങപ്പള്ളി, തരിയോട്, മുട്ടില്‍ , കോട്ടത്തറ,മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ, വൈത്തിരി, തവിഞ്ഞാല്‍, വെള്ളമുണ്ട, നെന്‍മേനി, എന്നീ പഞ്ചായത്തുകളില്‍ ഓരോ പ്രൊമോട്ടര്‍മാര്‍ വീതവും  കല്‍പ്പറ്റ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റികളില്‍  മൂന്ന് പ്രൊമോട്ടര്‍മാര്‍ വീതവുമാണ് ഒഴിവ്. മേല്‍ പഞ്ചായത്തുകളില്‍/മുന്‍സിപ്പാലിറ്റികളില്‍ നിലവില്‍ പ്രെമോട്ടറായി  ജോലി  ചെയ്യുന്നവര്‍ക്കും  അപേക്ഷിക്കാം. ഫോണ്‍ 04936 203824

date