Post Category
നവകേരളത്തിന് പുതിയ ഭവന സാക്ഷരത: സെമിനാര്‍ നടത്തും
പ്രളയത്തിനും പേമാരിയിലും തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പരിസ്ഥിതി സൗഹൃദവുമായി പുനര്‍നിര്‍മ്മിക്കുന്നതിനും ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുനര്‍നിര്‍മ്മാണ പ്രക്രിയയെ ഹായിക്കാന്‍ പുതിയ ആശയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാനും രൂപകല്പന ചെയ്യാനും സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെയും സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെയും സഹകരണത്തോടെ 24ന് രാവിലെ 10ന് പി.ടി.പി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹാളില്‍ നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
പി.എന്‍.എക്‌സ്.4165/18
date
- Log in to post comments