Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

2023 ഡിസംബറില്‍ നടത്തിയ കെ-ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 2022) പരീക്ഷയില്‍ വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന താഴെ കൊടുത്തിട്ടള്ള പ്രകാരം രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ നടത്തും.  

കാറ്റഗറി ഒന്ന് മാര്‍ച്ച് 19നും കാറ്റഗറി രണ്ട് 21 നും 23നും കാറ്റഗറി മൂന്ന് 26നും27നും കാറ്റഗറി നാല് 30നും .  

ഹാള്‍ടിക്കറ്റ്, എസ്. എസ്. എല്‍. സി മുതലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. മാര്‍ക്കില്‍, യോഗ്യതയില്‍ ഇളവുളളവര്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

date