Skip to main content

വിജിലന്‍സ് വാരാചരണം: മത്സര വിജയികള്‍

 

വിജിലന്‍സ് അവബോധന വാരാചരണത്തിന്റെ ഭാഗമായി കോളേജ,് ഹയര്‍ സെക്കക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ കോളേജ് തലത്തില്‍ വി.അരിത (ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജ്, മീനങ്ങാടി) പി.എം. നസ്രി (കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജ്), ഇര്‍ഫാന്‍ അലി (സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

                ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ അമല്‍രാജ് ഒന്നാം സ്ഥാനവും മീനങ്ങാടി ജി.എച്ച്.എസ്.എസിലെ ലിഡിയ ചന്ദ്രന്‍, അശ്വിനി സുരേഷ് എന്നിവര്‍  യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

date