Skip to main content

സമ്പൂര്‍ണ്ണ ഹരിതചട്ടം ഉറപ്പാക്കണം-ജില്ല കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്പൂര്‍ണ്ണ ഹരിതചട്ടം ഉറപ്പാക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എന്‍ ദേവിദാസ്. പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി എം.സി.സി/ആന്റി-ഡിഫേസ്‌മെന്റ് തുടങ്ങിയ സ്‌ക്വാഡുകള്‍ പിടിച്ചെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ/സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍, ബാനര്‍, ബോര്‍ഡ്, കൊടിതോരണങ്ങള്‍ എന്നിവ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ചുമതലപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സിക്കോ ഹരിതകര്‍മ്മസേനക്കോ ജീവനക്കാര്‍ക്കോ ഇവ നിര്‍ബന്ധമായി കൈമാറണം.

പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികള്‍ അലക്ഷ്യമായി പൊതുസ്ഥലങ്ങളിലും കരഭൂമികളിലോ വലിച്ചെറിയാന്‍ പാടില്ല. ചട്ടലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചു.

date