Skip to main content

പരമാവധിപേരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ സന്ദേശം നല്‍കി ‘സ്വീപ്’

സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സ്വീപ്പ് (സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. ടിക്കറ്റുകളില്‍ ഡോക്ടര്‍മാര്‍ ' ഞാന്‍ വോട്ട് ചെയ്യും താങ്കളും വോട്ട് ചെയ്യണം' എന്ന ആശയംകൂടി എഴുതിനല്‍കിയാണ് ജനാധിപത്യത്തിനായി കൈകോര്‍ക്കുന്നത്.  

ജില്ലാ ആശുപത്രിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ പൗര•ാരും സമ്മതിദാന അവകാശം പ്രയോജനപ്പെടുത്തണമെന്നും വോട്ട് ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ ഓരോരുത്തരും പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വീപ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി .വസന്തദാസ്, ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. അനിത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date