Skip to main content

നോമിനേഷന്‍ ട്രയല്‍ റണ്‍

കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ (18 എച്ച് പി സി) നോമിനേഷന്‍ പ്രക്രിയകള്‍ക്കായി ജില്ലാ കലക്ടറുടെ ചേമ്പറില്‍ ആര്‍.ഒ ഡസ്‌ക് തുടങ്ങി. നോമിനേഷന്‍ പ്രക്രിയകളുടെ ഭാഗമായി ട്രയല്‍ റണ്ണും സംഘടിപ്പിച്ചു. ഔദ്യോഗിക പാര്‍ട്ടികളെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയും പ്രതിനിധീകരിച്ച് മൂന്ന് ഡമ്മി സ്ഥാനാര്‍ത്ഥികളാണ് പത്രികകള്‍ സമര്‍പ്പിച്ചത്. പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് അറിയിപ്പും നല്‍കി.

പത്രികകളുടെ പരിശോധനയ്ക്കായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്‍കോറില്‍ (ഋചഇഛഞഋ) ഡാറ്റ രേഖപ്പെടുത്തുന്നതിനായി പ്രത്യേക ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല്‌വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.

റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഡെസിഗ്നേറ്റഡ് എ ആര്‍ ഓ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി സിന്ധു ദേവി, എ ഡി എം സി എസ് അനില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, നോമിനേഷന്‍ നോഡല്‍ ഓഫീസര്‍ എ നൗഷാദ്, ഐ.ടി വിഭാഗം ജെ എസ് സന്തോഷ് കുമാര്‍, എ രാജേഷ് ,അനീഷ് അരുണ്‍, ആഷിഷ്, ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

date