Skip to main content

ലോക ക്ഷയരോഗ ദിനാചരണം

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടി.ബി സെന്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലി ആശ്രാമം ഐഎംഎ ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ് കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച റാലിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ആരോഗ്യപ്രവര്‍ത്തകരും നേഴ്‌സിംഗ് കോളേജ്/സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ പ്ലാസ, ഡി.പി.എം. ഡോ ദേവ് കിരണ്‍, ഡോ എ അനിത, ഡോ എച്ച് വീണ സരോജി, ഡോ സാജന്‍ മാത്യു, ഡോ എം എസ് അനു, ഡോ എ ആര്‍ ശ്രീഹരി, ഡോ ബി ഹരികൃഷ്ണന്‍, ഡോ.ജ്യോതിഷ് ഹരി തുടങ്ങിയവര്‍പങ്കെടുത്തു.

date