Skip to main content

വിജിലന്‍സ് കമ്മിറ്റി യോഗം

മാനുവല്‍ സ്‌കാവന്‍ജേഴ്‌സിന്റെ സാമൂഹിക-സാമ്പത്തിക-പുരോഗതി ഉറപ്പുവരുത്തുന്നതിനായി ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ രണ്ടാമത് യോഗം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. മാനുവല്‍ സ്‌കാവന്‍ജേഴ്‌സിന്റെ കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ സംബന്ധിച്ച് മതിയായ പ്രാധിനിത്യം ഉറപ്പുവരുത്തുന്നതിന് ജില്ലാ വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും ജില്ലാതല അതോറിറ്റികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ കോളനികളും കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും തടയുന്നതിനായി എക്‌സൈസിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് പോലീസ്-എക്‌സൈസ് സംയുക്ത പരിശോധന നടത്തും.

സഫായി കര്‍മ്മചാരി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും നാഷണല്‍ സഫായി കര്‍മ്മചാരി കമ്മീഷന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം നല്‍കുന്നതിന് കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ മുഖേന പരിപാടി സംഘടിപ്പിക്കാനും ധാരണയായി. ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ കെ അനില്‍കുമാര്‍ വിവിധ പദ്ധതികളുടെ വിശദീകരണം നടത്തി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date