Skip to main content

ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.

 

 

കൊച്ചി : ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍  പ്രളയ ബാധിതര്‍ക്ക്  ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. . ഹൈബി ഈഡന്‍ എം.എല്‍ .എ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 17 വാര്‍ഡുകളിലെ 850 പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

 

പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രളയം കവര്‍ന്നു തിന്ന ചേരാനല്ലൂര്‍ പഞ്ചായത്തിനെ പുനര്‍ നിര്‍മ്മിച്ച് വരികയാണെന്ന് ഹൈബി ഈഡന്‍ എം.എല്‍ .എ പറഞ്ഞു. പ്രളയത്തില്‍   വീട് നഷ്ടപ്പെട്ടവര്‍ക്കായി എം.എല്‍.എയുടെ നേതൃത്വത്തില്‍  നടപ്പിലാക്കുന്ന തണല്‍   ഭവന പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മഹാവീര്‍ ഇന്റര്‍നാഷണല്‍ , ജൈന്‍ സമാജ് എറണാകുളം, ജയിന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ബാംഗ്ലൂര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു കിറ്റ് വിതരണം നടത്തിയത്. ചടങ്ങില്‍   ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ആന്റണി, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, പഞ്ചായത്ത് മെമ്പര്‍മാര്‍, ജൈന്‍ സമാജ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍  പങ്കെടുത്തു. 

date