Skip to main content

തിരഞ്ഞെടുപ്പ് ഏകോപനത്തിനായി 'എന്‍കോര്‍'

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്വെയറാണ് 'എന്‍കോര്‍'. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍ക്കുന്നതുമുതല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ എന്‍കോറിലൂടെ ഏകോപിപ്പിക്കുന്നു. രാഷ്ട്രീയ റാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ 'നോ ഒബ്ജക്ഷന്‍' സര്‍ട്ടിഫിക്കറ്റ് എന്‍കോര്‍ നോഡല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും . റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശങ്ങള്‍, സത്യവാങ്മൂലങ്ങള്‍, വോട്ടര്‍മാരുടെ എണ്ണം, വോട്ടെണ്ണല്‍, ഫലങ്ങള്‍, ഡാറ്റ മാനേജ്‌മെന്റ് എന്നിവ നിരീക്ഷിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കും.

സോഫ്റ്റ്വെയറിന്റെ 'സുവിധ' പോര്‍ട്ടല്‍ മുഖേന സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിര്‍ദ്ദേശ പത്രികയുടെ വിശദാംശങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ അഫിഡവിറ്റ്, ചെലവ് നിരീക്ഷണം, വോട്ട് എണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ തത്സമയം ലഭ്യമാകും. വിവിധ തിരഞ്ഞെടുപ്പ് - തിരഞ്ഞെടുപ്പ് പ്രചരണ അനുമതികള്‍ക്കായും സുവിധ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാം. ഇലക്ഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമവും സുതാര്യവും ആക്കുന്നതിന് വിവിധ മോഡ്യൂളുകളായി തിരിച്ചാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

date