ലോകസഭ തിരഞ്ഞെടുപ്പ്; എട്ട് പേര്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇന്ന് (ഏപ്രില്‍ 3) എട്ട് പേര്‍ കൂടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വി എസ് സുനില്‍കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), ഡമ്മി സ്ഥാനാർഥി രമേഷ്‌കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), പി. അജിത്ത് കുമാര്‍ (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി), ബിജെപി ഡമ്മി സ്ഥാനാർഥി കെ കെ അനീഷ് കുമാർ, സ്വതന്ത്ര സ്ഥാനാർഥികളായ എം എസ് ജാഫർ ഖാൻ, സുനിൽകുമാർ, പ്രതാപൻ എന്നിവരാണ് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തൃശൂര്‍ ലോകസഭ മണ്ഡലത്തില്‍ ഇതോടെ 11 പേർ നാമനിര്‍ദേശ പത്രിക നല്‍കി. ഇന്ന് (ഏപ്രില്‍ 4) വൈകിട്ട് മൂന്ന് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://affidavit.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
- Log in to post comments