Skip to main content

ജില്ല തുടര്‍ വിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും (നവംബര്‍ 28,29)

 

 

കാക്കനാട്: ജില്ല സാക്ഷരത മിഷന്‍ സംഘടിപ്പിക്കുന്ന ജില്ല തുടര്‍ വിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും (നവംബര്‍ 28,29) കാക്കനാട് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10 ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 14 ബ്ലോക്കുകളില്‍ നിന്നും 13 നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനില്‍ നിന്നുമായി 478 കലാപ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. നവസാക്ഷരര്‍, നാല്, ഏഴ് തുല്യത പഠിതാക്കള്‍, പത്താം തരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, പ്രേരക്മാര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ലളിതഗാനം, നാടന്‍ പാട്ട്, സംഘനൃത്തം, തിരുവാതിര തുടങ്ങി 27 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും സാംസ്‌കാരിക നായകരും ചടങ്ങില്‍ പങ്കെടുക്കും.

date