Skip to main content

ഓട്ടോ ടാക്‌സി പദ്ധതി; അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പരമാവധി 3.70 ലക്ഷം രൂപ പദ്ധതി തുകയുളള ഓട്ടോ ടാക്‌സി പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ക്ക് ഓട്ടോ ടാക്‌സി ഓടിക്കുവാനുളള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.

വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. തെഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താത്പര്യമുളളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ എറണാകുളം ജില്ലാ കാര്യാലയവുമായി  ബന്ധപ്പെടണം. ഫോണ്‍ 0484-2302663.

date