Skip to main content

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

കാക്കനാട്: നോര്‍ത്ത് പറവൂര്‍ പൊക്കാളി നിലവികസന ഏജന്‍സി ഓഫീസില്‍ ക്ലര്‍ക്ക് കം ഡേറ്റ ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് നോര്‍ത്ത് പറവൂര്‍ ബ്ലോക്ക് അതിര്‍ത്തിയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ അഞ്ച് പകല്‍ 11 ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും പിജിസിഡിഎ/കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് ഡിഗ്രിയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം ഹാജരാകണം.

date