Skip to main content

ബോധവത്കരണ ക്ലാസ്

 

കാക്കനാട്: എടത്തല യുവധാര സാംസ്‌കാരികവേദിയുടെയും യുവധാര വായനശാലയുടെയും ആഭിമുഖ്യത്തില്‍ എടത്തല ഗ്രാമപഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെ ലഹരിയും കൗമാരവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ എസ്.എ സനല്‍കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് വി.എം. അബൂബക്കര്‍, പി. മോഹനന്‍, എം.കെ. സുഭദ്ര ടീച്ചര്‍, കെ.എം. സുകുമാരന്‍, അഡ്വ. പി. വിജയശങ്കര്‍, അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു. 

date