വോട്ടിംഗ് മഹത്വം ഓര്‍മ്മിപ്പിച്ച് വോട്ട് ഗാനം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോ പൗരനും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ ആവശ്യകതയെ വിളിച്ചോതുന്ന ' വോട്ട് ഗാനവും ' പുറത്തിറങ്ങി. സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) അഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഗാനത്തിന് ഈണം പകര്‍ന്നത് സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്. കൊട്ടാരക്കര എ.ആര്‍.ഒ ആയ എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ യു. ഷീജ ബീഗത്തിന്റേതാണ് വരികള്‍ .
'വന്ദേ വോട്ടരേ' എന്ന ഗാനത്തിന്റെ പ്രകാശനം കലക്ട്രേറ്റ് ചേംബറില്‍ ചിലവ് നിരീക്ഷകന്‍ ഡോ . എ.വെങ്കിടേഷ് ബാബുവിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിര്‍വഹിച്ചു. സമ്മതിദാന അവകാശം വിലപെട്ടതാണെന്നും അത് കൃത്യമായി ഓരോ പൗരനും രേഘപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം. സി.എസ് അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. വി. രമ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments