വോട്ടിങ്ങിനു സജ്ജമായി ജില്ലയില്‍ 1951 പോളിങ് സ്റ്റേഷനുകള്‍ - ജില്ലാ കലക്ടര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങിനായി ജില്ലയില്‍ 1951 പോളിങ് സ്റ്റേഷനുകള്‍ സജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിങ് സ്റ്റേഷനുകള്‍ അതത് മണ്ഡല എ.ആര്‍.ഓ മാര്‍ കൃത്യമായി സന്ദര്‍ശിച്ചു വിലയിരുത്തിയിട്ടുണ്ട് .
കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും അധികം പോളിങ് ബൂത്തുകള്‍ (199). എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഒന്ന് വീതം സ്ത്രീ സൗഹൃദ 'പിങ്ക് പോളിങ് സ്റ്റേഷനുകള്‍ ' പ്രവര്‍ത്തിക്കും. 11 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍കാല സംഭവങ്ങള്‍ കണക്കിലെടുത്ത് ആകെ 88 പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളാണ് കണ്ടെത്തിയിട്ടുള്ളത് എന്നും അറിയിച്ചു .
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം :
കരുനാഗപ്പള്ളി : 182
ചവറ : 165
കുന്നത്തൂര്‍ : 199
കൊട്ടാരക്കര : 186
പത്തനാപുരം : 169
പുനലൂര്‍ : 196
ചടയമംഗലം : 187
കുണ്ടറ : 185
കൊല്ലം : 164
ഇരവിപുരം : 159
ചാത്തന്നൂര്‍ : 159
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പ്രശ്‌നബാധിതമായി രേഖപ്പെടുത്തിയ പോളിങ് സ്റ്റേഷനുകളുടെ എണ്ണം :
കരുനാഗപ്പള്ളി : 9
ചവറ : 17
കുന്നത്തൂര്‍ : 13
കൊട്ടാരക്കര : 5
പത്തനാപുരം :5
പുനലൂര്‍ : 4
ചടയമംഗലം : 5
കുണ്ടറ : 11
കൊല്ലം : 9
ഇരവിപുരം : 9
ചാത്തന്നൂര്‍ : 1
- Log in to post comments