Skip to main content

സംസ്ഥാന അവാർഡിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അന്ധർ, ബധിരർ, അസ്ഥി സംബന്ധമായ വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ/ ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട വികലാംഗ ജീവനക്കാർക്കും, പ്രസ്തുത മേഖലയിൽ ഏറ്റവും കൂടുതൽ വികലാംഗർക്ക് തൊഴിൽ നൽകിയിട്ടുള്ള തൊഴിൽദായകർക്കും, വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങൾക്കുമായി 2018 വർഷത്തേയ്ക്കുള്ള സംസ്ഥാന അവാർഡിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. ഒരു സ്ഥാപനത്തിലെ  മൊത്തം ജീവനക്കാരിൽ  കൂടുതൽ ശതമാനം ജീവനക്കാർ വികലാംഗരാണെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് തൊഴിൽദായകർക്കുള്ള അവാർഡിന് അപേക്ഷക്കുവാൻ അർഹത ഉണ്ടായിരിക്കുകയുള്ളു. 

പൂരിപ്പിച്ച  അപേക്ഷ  , അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവർത്തനം,  മറ്റ് പ്രവർത്തന മണ്ഡലങ്ങളെ സംബന്ധിച്ച  വിവരങ്ങൾ / കഴിവുകൾ വ്യക്തമാക്കുന്നതിനുളള  വിവരങ്ങൾ  (സിഡിയിലും) വൈകല്യം തെളിയിക്കുന്നതിനുളള രേഖകൾ , ഫോട്ടോ -പാസ്‌പോർട്ട് & ഫുൾസൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുളള സഹിതം   ഒക്‌ടോബർ 15 നകം   ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ എത്തിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയിൽ   അതിന്റെ പ്രവർത്തനങ്ങളും ഫോട്ടോയും  സിഡി യിൽ ഉൾപ്പെടുത്തി  പൂരിപ്പിച്ച അപേക്ഷാഫോറം  നൽകണം.  വിശദവിവരങ്ങൾക്ക്   www.swdkerala.gov.in -  ,04772253870 .

 

date