Post Category
മാർ ഇവാനിയോസിൽ ഹാൻഡ്‌ബോൾ ടൂർണ്ണമെന്റ്
ആലപ്പുഴ:കല്ലുമല, മാർ ഇവാനിയോസ് കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യാ ഇന്റർ കോളേജിയേറ്റ് ഹാൻഡ് ബോൾ ടൂർണമെന്റ് നടത്തും. വനിതകൾക്കും പുരുഷൻമാർക്കുമായി സെപറ്റംബർ 26 മുതൽ 28 വരെയാണ് ടൂർണമെന്റ്. കേരളത്തിനകത്തും പുറത്തും നിന്നുമായി എട്ട് പുരുഷ ടീമുകളും ഏഴ് വനിതാ ടീമുകളും പങ്കെടുക്കും. 26 ന് മാർ ഇവാനിയോസ് സ്റ്റേഡിയത്തിൽ കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്യും. ഇടവക അധികാരി റവ. മോൺസിഗ്നർ ജോസ് വെൺമാലോട്ട് അധ്യക്ഷനാവും.
date
- Log in to post comments