Skip to main content

കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിക്ക് ആദായനികുതി ഇളവ്

        കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിലുള്ള 1991-ലെ  കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിക്ക് ആദായ നികുതി വകുപ്പിൽ നിന്നും സെക്ഷൻ 10(46) പ്രകാരമുള്ള ഇളവ് ലഭ്യമായി. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്നും അനുമതി ലഭ്യമാവുകയും ഇന്ത്യ ഗവണ്മെന്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പിൽ നിന്നും സെക്ഷൻ 10(46) പ്രകാരമുള്ള ഇളവ് ലഭ്യമായതോടെ 1991-ലെ കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിക്ക് പൂർണമായും ടാക്സ് ഇളവ് ലഭ്യമാകും. പദ്ധതിക്ക് സെക്ഷൻ 10(46) പ്രകാരമുള്ള ഇളവ് ലഭ്യമാക്കുന്നതിനായി പ്രയത്നിച്ച ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ഉദ്യോഗസ്ഥരെയും ബോർഡ് ചെയർമാൻ കെ.കെ ദിവാകരൻ അഭിനന്ദിച്ചു.

പി.എൻ.എക്‌സ്. 1788/2024

date