Skip to main content

കുടുംബശ്രീ കലാമേള

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുമായി ഒരുക്കിയ കലാമേളയായ 'അരങ്ങ് ' 2024 തുടങ്ങി. ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ ഇരിഞ്ഞാലക്കുട, വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് ക്ലസ്റ്റര്‍തല കലോത്സവം വെള്ളാങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട കുടുംബശ്രീ സി.ഡി.എസിലെ 11 ചെയര്‍പേഴ്‌സണ്‍മാരും ചേര്‍ന്ന് തിരി തെളിയിച്ച് ആരംഭം കുറിച്ചു. കലാമേളയില്‍ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലുര്‍ ബ്ലോക്കില്‍ നിന്നുള്ള എല്ലാ കുടുംബശ്രീ സിഡിഎസുകളും പങ്കെടുത്തു. സ്റ്റേജിതര ഇനങ്ങളായ പെന്‍സില്‍ ഡ്രോയിങ്, കവിതാരചന, കഥാരചന, ജലച്ചായം, കാര്‍ട്ടൂണ്‍ കൊളാഷ്, ചിത്രരചന തുടങ്ങിയവ ഇരിഞ്ഞാലക്കുട മിനി ടൗണ്‍ ഹാളില്‍ നടന്നു.
 

    സ്റ്റേജിനങ്ങളായ ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാ പാരായണം, പ്രസംഗം, കഥാപ്രസംഗം, സംഘഗാനം, നാടന്‍പാട്ട് എന്നിവ ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ നടത്തി. കലാ മത്സരങ്ങളില്‍ മൂന്നൂറോളം വരുന്ന അയല്‍ക്കൂട്ട ഔക്‌സിലിയറി അംഗങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. ബ്ലോക്ക് ക്ലസ്റ്റര്‍തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാം. കലാമേള ഇന്ന് (മെയ് 22) സമാപിക്കും.

date