ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കലാ പഠനത്തിന് അവസരം
ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വര്‍ഷ കോഴ്‌സ്), കഥകളി ചെണ്ട, കഥകളി മദ്ദളം (4 വര്‍ഷ കോഴ്‌സ്), കഥകളി ചുട്ടി/ കോപ്പുപണി (3 വര്‍ഷ കോഴ്‌സ്) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ ഒഉിവുള്ള പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ്സാണ് ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനവും, ഭക്ഷണം ഒഴികെയുള്ള താമസ സൗകര്യവും സൗജന്യമായിരിക്കും. അംഗീകൃത നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റിനു പുറമെ സ്‌കോളര്‍ഷിപ്പും ലഭിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മേയ് 31 നകം കലാനിലയം ഓഫീസില്‍ സെക്രട്ടറി, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശ്ശൂര്‍ ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04802822031.
- Log in to post comments