Skip to main content

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 23 ന് രാവിലെ 10 നും ബിസിനസ്സ് മാനേജ്‍മെന്റ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ്‌ 30 ന് രാവിലെ 10 നും കൊമേഴ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം മെയ്‌ 30 ന് രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം  മെയ്‌ 30 ന് ഉച്ചക്ക് ഒരു മണിക്കും നടക്കും.  നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാവണം. കൂടുതല്‍ വിവരങ്ങൾ getanur.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.
 

date