Post Category
പത്താംതരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷൻ ആരംഭിച്ചു
ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്
പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. ഔപചാരികമായ ഏഴാം ക്ലാസ് പാസായവർ, പത്താം ക്ലാസ് തോറ്റവർ, സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് തുല്യത പാസായവർ എന്നിവർക്ക് പത്താംതരം തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സ് പാസാകുന്നവർക്ക് ഉപരിപഠനം, പിഎസ്സി നിയമനം, പ്രമോഷൻ എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കും. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങൾ കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന സാക്ഷരതാമിഷൻ ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ 9847431754.
date
- Log in to post comments