Skip to main content

ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് രജിസ്‌ട്രേഷൻ തുടങ്ങി 

 

ആലപ്പുഴ: സംസ്ഥാന സാക്ഷരത മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.  പത്താംതരം തുല്യതാ കോഴ്‌സ് പാസായവർ, ഔപചാരികമായ പത്താംക്ലാസ് പാസായവർ, 
പ്രീഡിഗ്രി/പ്ലസ് ടു തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം.  കോഴ്‌സ് പാസാകുന്നവർക്ക് ഉപരിപഠനം, പിഎസ്സി നിയമനം, പ്രമോഷൻ എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കും.  കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങൾ കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന സാക്ഷരതാമിഷൻ ഓഫീസിൽ നിന്ന് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ 9847431754. 

date