Skip to main content

സ്‌കൂൾ തുറക്കൽ: സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22ന്

 

ആലപ്പുഴ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നിലവിൽ ഫിറ്റ്‌നസ് ഉള്ള ബസ്സുകളുടെ അമ്പലപ്പുഴ താലൂക്കിലെ  സുരക്ഷാ പരിശോധന മെയ് 22ന് രാവിലെ 7.00 മണി മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.  അന്നേ ദിവസം ഹാജരാകുവാൻ സാധിക്കാത്ത വാഹനങ്ങൾ 23 ന് അതേ ഗ്രൗണ്ടിൽ വെച്ച് രാവിലെ 7.00 മണി മുതൽ പരിശോധിക്കുന്നതാണ്. സ്‌കൂൾ അധികൃതർ നിർബന്ധമായും വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കണം.  പരിശോധന നടത്തി ചെക്ക്ഡ് സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ ജൂൺ 1  മുതൽ സർവ്വീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും. 

എല്ലാ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും, അറ്റൻഡർമാർക്കും ആലപ്പുഴ ലജനത്ത് സ്‌കൂളിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് 28ന് ഓറിയന്റേഷൻ ക്ലാസും  നടത്തുന്നു. രാവിലെ 8ന് രജിസ്‌ട്രേഷനും, 9.30-ന് ഓറിയൻറഷൻ പ്രോഗ്രാമും ആരംഭിക്കുന്നതാണ്. അമ്പലപ്പുഴ താലൂക്കിലെ സ്‌കൂൾ മാനേജെമെൻറ്, പി.റ്റി.എ. ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൾമാർ എന്നിവർ അവരവരുടെ സ്‌കൂളുകളിലെ ഡ്രൈവർമാരെ
 നിർബന്ധമായും ഓറിയൻറഷൻ പ്രോഗ്രാമിൽ പങ്കെടുപ്പിക്കേണ്ടതാണ്.

date