Skip to main content

പാണ്ടി, പെരുമാങ്കര, ഇരുപത്തിയെട്ടിൽക്കടവ് പാലങ്ങളുടെ* താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ എല്ലാ ആഴ്ചയും നീക്കം ചെയ്യും

പാണ്ടി, പെരുമാങ്കര, ഇരുപത്തിയെട്ടിൽക്കടവ് പാലങ്ങളുടെ*
താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ എല്ലാ ആഴ്ചയും നീക്കം ചെയ്യും
 
ആലപ്പുഴ: ജില്ലയിൽ 23 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിൻരെ നേതൃത്വത്തിൽ  ദുരന്തനിവാരണ അതോറിട്ടിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തിര  യോഗം കളേ്രക്ട്രറ്റിൽ ചേർന്നു. 
സർക്കാർ മാനദണ്ഡപ്രകാരമുള്ള ക്യാമ്പുകൾ ആവശ്യമെങ്കിൽ സജ്ജമാക്കുന്നതിന് നിർദ്ദേശം നൽകി.  കുടിവെള്ളം, ടോയ് ലെറ്റ് സൗകര്യങ്ങൾ, ഭക്ഷ്യസാധനങ്ങൾ, ഗ്യാസ്, പാത്രങ്ങൾ എന്നിവ ഉറപ്പ് വരുത്തുന്നതിന് തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. അപകടകരങ്ങളായ വൃക്ഷങ്ങളുടെ ശാഖകൾ/മരങ്ങൾ അത്യാവശ്യമെങ്കിൽ  വെട്ടിമാറ്റുക. 
അമ്പലപ്പുഴ താലൂക്ക് കോമ്പൗണ്ടിൽ നിൽക്കുന്ന കുടുംബകോടതിയുടെ മുകളിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷത്തിൻറെ ശാഖകൾ മുറിച്ച് മാറ്റാൻ തഹസിൽദാർ നടപടി സ്വീകരിക്കണം. 
ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വെള്ളക്കെട്ടുകൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിന് എൻ.എച്ച്. എ.ഐയ്ക്ക്  നിർദ്ദേശം നൽകിയിട്ടുണ്ട്.ആയത് തഹസിൽദാർമാർ പരിശോധിച്ച് ഉറപ്പ് വരുത്തണം. 
അന്ധകാരനഴി പൊഴി മുറിക്കുന്നതിനുള്ള ടെൻഡർ തുറക്കുന്നത് 22നാണ്. എന്നിരുന്നാൽ പോലും റെഡ് അലർട്ട് നിലവിൽ ഉള്ള സാഹചര്യത്തിൽ എന്തെങ്കിലും വിധത്തിലുള്ള അടയന്തിരഘട്ടം ഉണ്ടാകുന്നപക്ഷം ജോലി തുടങ്ങുന്നതിന് തയ്യാറായിരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തോട്ടപ്പള്ളി ഷട്ടറുകൾ കൃത്യമായി റെഗുലേറ്റ് ചെയ്യുന്നതിനും പൊഴിമുഖം കൃത്യമായി തുറന്ന് വയ്ക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. 

പാണ്ടി, പെരുമാങ്കര, ഇരുപത്തിയെട്ടിൽക്കടവ് പാലങ്ങളുടെ താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ എല്ലാ ആഴ്ചയും വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണം. ഇത് ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്യാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷനോട് നിർദ്ദേശിച്ചു. 

വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ഏതെങ്കിലും വിധത്തിൽ തടസ്സം നേരിടുന്നപക്ഷം ഉടൻ പുന സ്ഥാപിക്കുന്നതിനായി എമർജിൻസി റെസ്‌പോൺസ് ടീം രൂപീകരിക്കുന്നതിന് വകുപ്പുകൾ നടപടിയെടുക്കണം. 

ചേർത്തല അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ ഉള്ള കടലിലേയ്ക്ക് തുറക്കപ്പെടുന്ന ചെറിയ പൊഴികൾ അടിയന്തിരമായി തുറക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം. 

കിടപ്പ് രോഗികൾ, മറ്റ് തീവ്ര പരിചരണം ആവശ്യമുള്ള രോഗികൾ എന്നിവർക്ക് ആവശ്യമായ വൈദ്യ സഹായം നൽകുന്നതിന് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കുറഞ്ഞത് 5 ബെഡ്ഡുകൾ വീതം സജ്ജമാക്കി വയ്ക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടിയെടുക്കും. 
എസ്.ഡബ്ല്യൂ.ടി.ഡിയുടെ കൈവശത്തിലിരിക്കുന്ന വാട്ടർ ആമ്പുലൻസിലേയ്ക്ക് ആവശ്യമായ മെഡിക്കൽ ടീമിനെ നിയോഗിക്കാൻ ജില്ല മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കും. ഇവാക്വേഷൻ ആവശ്യമായി വരുന്ന പക്ഷം ഉടൻ ലഭ്യമാകുന്ന വിധത്തിൽ 24*7 എന്ന ക്രമത്തിൽ ബസ്സുകൾ, ബോട്ടുകൾ എന്നിവ ഇന്ധനം നിറച്ച് ജീവനക്കാരെ സഹിതം സജ്ജമാക്കി വയ്ക്കും. 
ടിപ്പർ, ടോറസ്, കുടിവെള്ള വിതരണത്തിന് ആവശ്യമായ ടാങ്കർ ലോറികൾ, ജെ സി ബി, ഹിറ്റാച്ചി തുടങ്ങിയവ ലിസ്റ്റ് (താലൂക്ക് തിരിച്ച്) ചെയ്ത് 24*7 ക്രമത്തിൽ ഓൺ കോളിൽ ലഭിക്കത്തക്കവിധം സജ്ജമാക്കിവയ്ക്കണം. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാവശ്യമായ ഹണി സക്കേഴ്‌സ് ടാങ്കർ ലോറികളുടെ വിവരങ്ങൾ ശേഖരിച്ച് ആവശ്യാനുസരണം ലഭ്യമാക്കാൻ ശുചിത്വ മിഷൻ നടപടിയെടുക്കും.

date