Skip to main content

സൗജന്യ കരിയർ ഗെയ്ഡൻസ് ക്ലാസ്സ്

 

ആലപ്പുഴ: കേരള സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചെറിയ കലവൂരിൽ മെയ് 25 ശനിയാഴ്ച  രാവിലെ 10 മണിമുതൽ 1 മണിവരെ പ്രശസ്ത എഴുത്തുകാരനും കോർപ്പറേറ്റ് കൗൺസിലറുമായ പ്രൊഫസർ.ഡോ.കെ പി നജീമുദീൻ നയിക്കുന്ന കരിയർ ഗെയ്ഡൻസ് ക്ലാസ്സ്  സൗജന്യമായി സംഘടിപ്പിച്ചിരിക്കുന്നു.പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവർക്ക് അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന ഓറിയൻറ്റേഷൻ ക്ലാസ്സിൽ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ്  പങ്കെടുക്കാൻ അവസരം.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യുക. : 6282095334 ,8078069622.

date