Skip to main content

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാനത്ത് ക്ഷയരോഗ നിയന്ത്രണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ ലക്ഷ്യങ്ങളോടെ  നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെയും സ്റ്റേറ്റ് ടി.ബി. സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രയാണം ജില്ലയില്‍ ആരംഭിച്ചു.
   കലക്‌ട്രേറ്റ് പരിസരത്ത് ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. ഹരിദാസന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.  ഡോക്ടറും പാരാമെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ക്ഷയരോഗ നിര്‍ണയ പരിശോധനയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും.

date