പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
ആലപ്പുഴ: 2024-25 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. 2022 ഏപ്രില്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്പോര്‍ട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ HSCAP GATE WAY (https://hscap.kerala.gov.in/) എന്ന സൈറ്റില്‍ സ്പോര്‍ട്സ് അച്ചീവ്മെന്റ് റജിസ്ട്രേഷന് എന്ന ലിങ്കില്‍ അപേക്ഷ നല്കി സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ സബ്മിറ്റ് ചെയ്യണം. സ്പോര്‍ട്സ് അച്ചീവ്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും (ഒബ്സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ വെരിഫിക്കേഷന് മെയ് 29-ന് വൈകീട്ട് അഞ്ചിനകം നേരിട്ട് എത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നടത്തി സ്കോര്‍ കാര്‍ഡ് നല്‍കും. സ്കോര്‍ കാര്‍ഡ് ലഭിച്ച ശേഷം വീണ്ടും HSCAP GATE WAY സൈറ്റില്‍ സ്പോര്‍ട്സ് ക്വാട്ട ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ നല്‍കണം. സ്പോര്‍ട്സ് പ്രവേശനത്തിന് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യൂയിംഗ് അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതത് അതോറിറ്റിക്കും അപേക്ഷ നല്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0477 2253090.
- Log in to post comments