Skip to main content

ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

തൃത്താല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴിലെ കുമരനെല്ലൂര്‍ ആണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം. 2024-25 വര്‍ഷത്തേക്ക് അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഹോസ്റ്റലില്‍ താമസം, ഭക്ഷണം, യൂണിഫോം, ട്യൂഷന്‍ എന്നിവ സൗജന്യമാണ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ മെയ് 31ന് വൈകീട്ട് അഞ്ചിന് മുമ്പായി തൃത്താല ബ്ലോക്ക് പട്ടികജാി വികസന ഓഫീസില്‍ ലഭിച്ചിരിക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281172162, 9446723714.
 

date