സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഏകസലന്‍സും ചേര്‍ന്ന് ഹോട്ടല്‍ മേഖലയിലേക്ക് നടത്തുന്ന സൗജന്യ ഹൗസ് കീപ്പിംഗ് (യുവാക്കള്‍ക്ക് മാത്രം, യോഗ്യത എസ്.എസ്.എല്‍,സി), ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസസ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 25 നും മദ്ധ്യേ പ്രായമുളളതും കുറഞ്ഞത് എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുളളതുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്സ് ഫീസ് യൂണിഫോം, ഭക്ഷണം, താമസ സൗകര്യം എന്നീ ചിലവുകള്‍ കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് വഹിക്കും. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെയും മുഖാമുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഹോട്ടല്‍ മാനേജ്മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുളള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. മൂന്ന് മാസം ദൈര്‍ഘ്യമുളള ഈ റസിഡന്‍ഷ്യല്‍ കോഴ്സ് പാലക്കാട് കാമ്പസില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. യോഗ. ഇംഗ്ലീഷ് ഭാഷാ പഠനം എന്നിവ കോഴ്സിന്റെ ഭാഗമാണ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ പ്ലേസ്മെന്റ് ലഭിക്കുന്നത്. ഇന്റന്‍ഷിപ്പ് സമയത്ത് താമസവും ഭക്ഷണവും കഴിച്ച് കുറഞ്ഞത് 8000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് ആണ്. ഫോണ്‍ - 9656504499. ഇ.മെയില്‍ - മവേലീശെിേശൌേലേ@ഴാമശഹ.രീാ.
- Log in to post comments