Skip to main content

മുതിര്‍ന്ന പൗരന്മാര്‍ക്കായി നിയമ അവബോധ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ അഡ്വ. കെ മിഥുന്‍ റോയ് ഉദ്ഘാടനം ചെയ്തു. ഗവ. വികലാംഗ വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം രാജന്‍, അഡ്വ. ഷഹബാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ആര്‍ റോഷിനി, സ്ഥാപന സൂപ്രണ്ട് സുബീഷ് എന്നിവര്‍ സംസാരിച്ചു.

 

date