നോട്ടീസ് നല്കി
കൊച്ചി: തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി മലയാളദിനപത്രത്തിനെതിരെ കൊച്ചിന് കോര്പ്പറേഷന് സെക്രട്ടറി എ.എസ് അനൂജ അഭിഭാഷകന് മുഖേന നോട്ടീസ് നല്കി.
കൊച്ചി നഗരസഭാ സെക്രട്ടറിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയതിനെതിരെയാണ് എ.എസ് അനൂജ നോട്ടീസ് നല്‍കിയത്. തിരുത്തല്‍ വാര്‍ത്ത നല്‍കിയില്ലെങ്കില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും എ.എസ് അനൂജ അറിയിച്ചു.
കൊച്ചിയില്‍ 2013 ല്‍ റിലയന്‍സ് ടെലികോമിന് മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്‍കിയത് സംബന്ധിച്ച് 2015 ല്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് വകുപ്പ് തല നടപടിക്ക് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ പെര്‍മിറ്റ് നല്കുമ്പോള് താന്‍ കൊച്ചി നഗരസഭാ സെക്രട്ടറി അല്ലെന്നും ആലുവ നഗരസഭയില്‍ സെക്രട്ടറി ആയിരുന്നെന്നും 2013 നവംബര്‍ 13 മുതലാണ് കൊച്ചി നഗരസഭയില്‍ അഡീഷണല്‍ സെക്രട്ടറിയായി ചാര്‍ജ്ജെടുത്തത് എന്നും അനൂജ മറുപടി നല്കി. തുടര്‍ന്ന് ഫയലില്‍ അനന്തര നടപടികള്‍ ഉണ്ടായില്ലെന്നും അനൂജ പറഞ്ഞു. എന്നാല്‍ മെമ്മോ നില നില്ക്കുന്ന കാര്യം കാട്ടി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലേക്കുള്ള സര്‍വ്വീസ് പ്രൊമോഷന് നല്‍കുന്നില്ലെന്ന് കാണിച്ച് ജൂണ്‍ മാസം കേരള അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചിരുന്നു. മൂന്ന് മാസത്തിനകം മെമ്മോയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ െ്രെടബ്യൂണല്‍ ഇടക്കാല ഉത്തരവ് നല്കി. തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെയാണ് സെക്രട്ടറിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി എന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് സെക്രട്ടറി വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.
- Log in to post comments