Skip to main content

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാലയും ക്വിസ് മത്സരവും

       സ്വച്ഛതാ ഹി സേവ 2018 ദ്വൈവാര യഞ്ജത്തിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രളയാനന്തര ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തില്‍  ശില്പശാലയും ക്വിസ് മത്സരവും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ബ്ലോക്കിലെ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 70,000 രൂപയുടെ ഡി.ഡിയും എംഎല്‍എ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭയുടെ അദ്ധ്യക്ഷതയില്‍ നടന്ന  യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത്   സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.സി.പ്രകാശ്, നിഖില ജിജു തരകന്‍, ആര്‍.ഷീല എന്നിവരും  അംഗങ്ങളായ സോമരാജന്‍, വിമല്‍കുമാര്‍, മായ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, സൗദാ രാജന്‍, രമാ ജോഗീന്ദര്‍, ചന്ദ്രമതി, രാജഗോപാലന്‍ നായര്‍, അജോമോന്‍,  നാഷണല്‍ സേവിംഗ്‌സ് അസി. ഡയറക്ടര്‍ അജിത് ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറി. ജി. ശ്രീലക്ഷ്മി,  ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ താര തുടങ്ങിയവര്‍ പങ്കെടുത്തു.
 ആരോഗ്യ ശുചിത്വ ക്വിസ്  മത്സരങ്ങളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍  ഗവണ്‍മെന്റ് എച്ച്.എസ്.എസ് മാരൂരിലെ പ്രിയദര്‍ശ് ജോജി,  ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഇളമണ്ണൂര്‍ ഇ.വി.എച്ച്.എസ്.എസിലെ റ്റി.ഗൗതമി പ്രസാദ്, ആര്‍ദ്രാ ബിജു. യു.പി  വിഭാഗത്തില്‍  ചൂരക്കോട് എന്‍ എസ്.എസ് എച്ച്.എസിലെ ദേവിക.ജി.ഓമനക്കുട്ടന്‍, സൂര്യ കിരണ്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പ്രളയാനന്തര ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തില്‍ ഏനാദിമംഗലം സി.എച്ച്.സി യിലെ ഡോ.ശ്യാം പ്രസാദ് ക്ലാസ്സ് എടുത്തു. ബ്ലോക്ക് ഡവലപ്പെമെന്റ് ആഫീസിലെ ജീവനക്കാര്‍  സാലറി ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തതായി സെക്രട്ടറി അറിയിച്ചു.                                                                                  (പിഎന്‍പി 3058/18)

date