Skip to main content

അനര്‍ഹര്‍  കൈവശം വച്ചിരുന്ന മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കോഴഞ്ചേരി താലൂക്ക് സപ്ലൈ ആഫീസര്‍ ആര്‍. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ താലൂക്കിലെ വലഞ്ചുഴി, ഇലവുംതിട്ട, പ്രക്കാനം എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍, നാലു ചക്ര വാഹനങ്ങള്‍  എന്നിവ സ്വന്തമായുള്ളവരും, വിദേശ ജോലിയും സാമ്പത്തികമായി ഉയര്‍ന്ന  നിലയിലുള്ളവരുമായ കുടുംബങ്ങള്‍ അനധികൃതമായി കൈവശം വച്ചിരുന്ന 14 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന ഇത്തരം കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ആഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കില്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു
സെപ്തംബര്‍ മാസത്തെ റേഷന്‍ വിഹിതം ഒക്ടോബര്‍ ആറാം തീയതി വരെ ലഭിക്കുന്നതാണ്. ഏല്ലാ പൊതുവിഭാഗം കാര്‍ഡുമകള്‍ക്കും സെപ്റ്റംബര്‍ മാസത്തില്‍ അഞ്ച് കിലോ ഗ്രാം അരി ഒരു രൂപ നിരക്കില്‍ അധികമായും എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്കുമാര്‍, അബ്ദുള്‍ റഔഫ് എന്നിവര്‍ പങ്കെടുത്തു.
                                                  (പിഎന്‍പി 3067/18)

date