Skip to main content

ലോക പുകയില വിരുദ്ധ ദിനം ; ജില്ലയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി

മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നതിൻ്റെ  ഭാഗമായി ജില്ലയിൽ  പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  കാമ്പയിന് തുടക്കമായി. പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആയിരുന്നു കാമ്പയിൻ്റെ പ്രഥമ വേദി .പ്രിന്‍സിപ്പല്‍ യൂസഫ് ചന്ദ്രന്‍കണ്ടി, ഹെഡ്മിസ്ട്രസ്  ബി ജയസന്ധ്യ,  വാര്‍ഡ് കൗണ്‍സിലര്‍ ഷൈജു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ടി രേഖ, പി രാധാകൃഷ്ണന്‍, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. രജ്ന ശ്രീധരൻ ക്ലാസെടുത്തു. 

പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ  ബോര്‍ഡ് പ്രിന്‍സിപ്പലിന് കൈമാറി. സ്‌കൂളിന്റെ നൂറ് വാരചുറ്റളവിലുള്ള കടയുടമകള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, പരസ്യം, വിതരണം, ഉപയോഗം എന്നിവയുടെ നിരോധനം സംബന്ധിച്ച ബോധവല്‍ക്കരണ നോട്ടീസും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
 

date