Post Category
റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നു. ഒരു വർഷമാണ് പരിശീലന കാലയളവ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. ജൂൺ 25 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കളാണ് അപേക്ഷിക്കേണ്ടത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ, മുൻവർഷത്തെ നീറ്റ് പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവരോ ആയിരിക്കണം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളുവെന്ന് ഫിഷറീസ് വകുപ്പ് തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
date
- Log in to post comments