Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജിൽ 2024-25 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഭാഗത്തിൽ വരുന്ന ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 21നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. കോളജ് വെബ്‌സൈറ്റിൽ (https://gsctvpm.ac.inനൽകിയിട്ടുള്ള  അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം govtsktcollegetvm@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോൺ: 9188900159.

പി.എൻ.എക്‌സ്. 2195/2024

date