Skip to main content
വടുവന്‍ചാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പുമന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു

വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസ്സിന് മൂന്നുകോടി രൂപ കൂടി

 

 

                മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചാല്‍ വടുവന്‍ചാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ് കെട്ടിട നിര്‍മ്മാണത്തിന് ഉടന്‍  മൂന്നുകോടി രൂപ കൂടി ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.  90 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വടുവന്‍ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നലെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് കെ.അശോകന്‍, എ.കെ.സുബൈദ, പി.ഹരിഹരന്‍, എം.യു.ജോര്‍ജ്, ജഷീര്‍ പള്ളിവയല്‍, സുനിതാ ദാസന്‍, വത്സ തങ്കച്ചന്‍, പി.സി.ഹരിദാസന്‍, ടി.ദിവാകരന്‍, വി.എം.ഹൂസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

date