Post Category
ഐ. എച്ച്. ആര്. ഡി. പരീക്ഷകള്‍
ഐ.എച്ച്.ആര്.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018 (ലൈബ്രറി സയന്‍സ് മാത്രം), 2020, 2024 സ്കീം) സെപ്റ്റംബര്‍ മാസത്തില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ ജൂണ്‍ 26 വരെയും, ജൂലൈ ഒന്നു വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് www.ihrd.ac.in ഫോണ്‍ -0471 2322985, 2322501.
date
- Log in to post comments