Skip to main content
 ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.

ഭരണഘടനാ ദിനാചരണം : പ്രതിജ്ഞയെടുത്തു

 

    ഭരണഘടനാ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11ന് പ്രതിജ്ഞയെടുത്തു. ഭരണഘടനാ ദിനമായ നവംബര്‍ 26 ഞായറാഴ്ചയായതിനാലാണ് 27ന് എല്ലാ ഓഫീസുകളിലും ഭരണഘടനാ ദിനം ആചരിച്ചത്. കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു ഭരണഘടനയുടെ  പ്രിയാമ്പ്ള്‍(ആമുഖം) വായിച്ചു. എ.ഡി.എം.എസ്.വിജയന്‍, മറ്റ് ജീവനക്കാര്‍ പങ്കെടുത്തു. 

    നെഹ്റു യുവ കേന്ദ്രയുടെ  ആഭിമുഖ്യത്തില്‍ മലമ്പുഴ ഗിരിവികാസില്‍  ഭരണഘടനാ ദിനാചരണം നടത്തി. അഡ്വ. റീന ജയ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത്                             കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി.  കെ ഷിജിത് കുമാര്‍, കെ നന്ദിനി എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തോടനബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ആര്‍.ബാബു, ആര്‍.വി.സജ്ഞയ് രാജ്  എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
 

date