Skip to main content

മന്ത്രി എ.കെ. ബാലന്‍റെ അനുശോചനം 

 

    ചിത്രകാരനും ശില്പിയും നാടന്‍ കലാകാരനുമായ ഷഡാനന്‍ ആനിക്കത്തിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു. കേരള സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി എന്നിവയുടെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഷഡാനനന്‍റെ ആകസ്മിക മരണം സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്. 'ഖസാക്കിന്‍റെ ഇതിഹാസം' നോവലിലെ കഥാപാത്രങ്ങള്‍ക്ക് ശില്പങ്ങളിലൂടെ രൂപം പകര്‍ന്നത് ഏറെ ശ്രദ്ധയമായിരുന്നെന്നും അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

date